യൂണിറ്റ് 1
|
ഖുർആൻ പഠനത്തിനൊരെളുപ്പവഴി
| |||
വ്യാകരണം: സ്വതന്ത്ര സർവ്വനാമങ്ങൾ
1295 പ്രാവശ്യം ഖുർആനിൽ ആവർത്തിച്ചിട്ടുള്ള ആറു സ്വതന്ത്ര സർവ്വ നാമങ്ങളാണ് നാം ആദ്യമായി പഠിക്കുന്നത് പൂർണ ഭൗതിക പങ്കാളിത്തം എന്ന രീതി ഉപയോഗിച്ച് ഈ പദങ്ങൾ പഠിക്കുക.
| ||||
സ്വതന്ത്ര സർവ്വനാമങ്ങൾ
|
നംബര്‍
|
പുരുഷൻ
| ||
അവൻ
|
هُوَ
|
ഏക വചനം
|
പ്രഥമ പുരുഷൻ
3rd Person
| |
അവർ
|
هُمْ
|
ബഹു വചനം
| ||
നീ
|
أَنْتَ
|
ഏക വചനം
|
മധ്യമപുരുഷൻ
2nd Person
| |
നിങ്ങൾ
|
أَنْتُمْ
|
ബഹു വചനം
| ||
ഞാൻ
|
أَنَا
|
ഏക വചനം
|
ഉത്തമപുരുഷൻ
1st Person
| |
ഞങ്ങൾ
|
نَحْنُ
|
ബഹു വചനം
| ||
هُوَ (അവൻ) എന്നു പറയുമ്പോൾ വലതു കയ്യിലെ ചൂണ്ടുവിരൽ വലതുഭാഗത്തിരിക്കുന്നയാളുടെ നേരെ ചൂണ്ടുക. هُمْ (അവർ) എന്നു പറയുമ്പോൾ നാലു വിരലുകൾ അപ്രകാരം ചെയ്യുക. ക്ളാസിൽ അധ്യാപകനും വിദ്യാർഥികളും ഒരുമിച്ച് ഇപ്രകാരം അഭ്യസിക്കുക.
أَنْتَ (നീ) എന്നു പറയുമ്പോൾ വലതു കയ്യിലെ ചൂണ്ടുവിരൽ മുൻഭാഗത്തിരിക്കുന്നയാളുടെ നേരെ ചൂണ്ടുക. أَنْتُمْ (നിങ്ങൾ) എന്നു പറയുമ്പോൾ നാലു വിരലുകൾ അപ്രകാരം ചെയ്യുക. ക്ളാസിൽ അധ്യാപകൻ വിദ്യാർഥികളുടെ നേരെയും വിദ്യാർഥികൾ അധ്യാപകന്റെ നേരെയും വിരൽ ചൂണ്ടണം.
أَنَا (ഞാൻ) എന്നു പറയുമ്പോൾ വലതു കയ്യിലെ ചൂണ്ടുവിരൽ നിങ്ങളുടെ നേരെ ചൂണ്ടണം. نَحْنُ (ഞങ്ങൾ) എന്നു പറയുമ്പോൾ നാലു വിരലുകൾ അപ്രകാരം ചെയ്യുക.
| ||||
Showing posts with label യൂണിറ്റ് 001. Show all posts
Showing posts with label യൂണിറ്റ് 001. Show all posts
യൂണിറ്റ് 001
Subscribe to:
Posts (Atom)